ലണ്ടന്‍: ഇന്ത്യയെ ഒമ്ബതുറണ്‍സിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ലോക കപ്പില്‍ മുത്തമിട്ടു. പൂനം റൗത്തിന്‍റെ (86) പോരാട്ടത്തിനും ഇന്ത്യയെ രേക്ഷിക്കനയില്ല. 48.4 ഓവറില്‍ 219 റണ്‍സിനു ഇന്ത്യക്ക് 10 വിക്കറ്റുകളും നഷ്ടമാകുകയായിരുന്നു. ലോര്‍ഡ്സിലെ പുല്‍ത്തകിടി പ്രതീക്ഷിച്ചത് ഒരു ചരിത്രമുഹൂര്‍ത്തത്തിനു ഇനിയും കാത്തിരിക്കണം. 1983ല്‍ കപിലും കൂട്ടുരും കാണിച്ച ഇന്ദ്രജാലത്തിന്റെ തനിയാവര്‍ത്തനമായി ഒരു ചരിത്രനിമിഷം കാത്തിരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് വനിതകള്‍ ലോകകപ്പ് ക്രിക്കറ്റില്‍ പടിക്കല്‍ കലമുടച്ചു. എട്ട് പന്ത് കൂടി ശേഷിക്കെ 9 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. അനായാസം ജയിക്കുമായിരുന്ന കളിയില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഇന്ത്യ മൂന്നുവട്ടം കിരീടമണിഞ്ഞ ആതിഥേയരായ ഇംഗ്ലണ്ടിനോടാണ് തോറ്റത്.ഇന്ത്യന്‍ വനിതാ ടീം ഇത് രണ്ടാം തവണയാണ് ലോകകപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. 2005ല്‍ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പിലായിരുന്നു ഇതിന് മുന്‍പ് ഇന്ത്യ ഫൈനല്‍ തോറ്റതു . അന്ന് ഓസ്ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളി.