ന്യൂഡല്‍ഹി: 2020 ലെ അണ്ടര്‍- 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ നടക്കും. വനിത ലോകകപ്പിനുള്ള വേദിയായ ഇന്ത്യയെ ഫിഫ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാകും ഇത്. മുന്‍പ്, അണ്ടര്‍- 17 പുരുഷ ലോകകപ്പും ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്നത്തെ സംഘാടനത്തിന്റെ മികവാണ് രണ്ടാമത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭ്യമാക്കിയതെന്നാണ് വിലയിരുത്തല്‍.