കല്ലടിക്കോട് – ശ്രീകൃഷ്ണപുരം റോഡ് പ്രവൃത്തി തുടങ്ങി

117

പാലക്കാട് : ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിലെ കല്ലടിക്കോട് – ശ്രീകൃഷ്ണപുരം പി.ഡബ്ല്യുയു.ഡി റോഡ് വീതി കൂട്ടുന്നതിന്റെയും പൂര്‍ണമായും റീ ടാര്‍ ചെയ്യുന്ന പ്രവൃത്തിയുടെയും ഉദ്ഘാടനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു. പ്രളയത്തിലും മറ്റുക്കെടുതികളിലും തകര്‍ന്ന റോഡുകളുടെ നവീകരണം കാലഘട്ടത്തിന്റെ ആവശ്യ മാണെന്നും നിയോജക മണ്ഡലത്തിലെ തകര്‍ന്ന എല്ലാ റോഡുകളുടെയും നവീകരണ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും എം. എല്‍ .എ പറഞ്ഞു.

കോണിക്കഴി മുതല്‍ കുളക്കാട്ടുക്കുറുശ്ശി വരെയുള്ള ഭാഗമാണ് ബജറ്റ് വിഹിതമായി അനുവദിച്ച ഒരു കോടി 10 ലക്ഷം രൂപ ചെലവഴിച്ച് പ്രവൃത്തികള്‍ നടത്തുന്നത്. ആറു മാസത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തികരിക്കും.

ഉമ്മനഴി സെന്ററില്‍ നടന്ന ചടങ്ങില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അംബുജാക്ഷി മുഖ്യാതിഥിയായി. പാലക്കാട് പി.ഡബ്ല്യുയു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.ശങ്കരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങള്‍, മെമ്പര്‍മാര്‍, മറ്റ് രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

NO COMMENTS