നാന്‍ജിങ് : ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു പ്രീക്വാര്‍ട്ടറില്‍. ഇന്തോനേഷ്യയുടെ ഫിട്രിയാനി ഫിട്രിയാനിയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. നേരിട്ടുള്ള ഗെയിമുകള്‍ക്ക് അനായാസമായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-14, 21-9.