ബെയ്ജിംഗ് : ലോക ബാഡ്മിന്‍റണ്‍ ചമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി. സ്പെയിന്‍റെ കരോളിന മാരിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോറ്റത്. 21-6, 21-11 എന്ന നിലയിലായിരുന്നു സൈനയുടെ തോല്‍വി. 31 മിനിറ്റുകള്‍ മാത്രം നീണ്ട മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ പോലും സൈന മികവ് പുലര്‍ത്തിയില്ല.