ബ്യൂണോസ് ഐറിസ്: ലോകകപ്പ് യോഗ്യതാ റൗണ്ടുകൾക്കായുള്ള അർജന്റീനൻ ടീം പ്രഖ്യാപിച്ചു.
ഏറെ നാളുകൾക്ക് ശേഷമാണ് എയ്ഞ്ചൽ ഡി മരിയ ദേശീയ ടീമിൽ തിരിച്ചെത്തുന്നത്.കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷമാണ് എയ്ഞ്ചൽ ഡി മരിയ വീണ്ടും ദേശീയ കുപ്പായം അണിയുന്നത്.
നവംബർ 12ന് പരാഗ്വേയും നവംബർ 17ന് പെറുവിനെയും ആണ് അർജന്റിന നേരിടുന്നത്. പരിക്ക് കാരണം അഗ്വേറോ, പെസല്ല, ഫൊയ്ത് എന്നിവർ ഇത്തവണ സ്ക്വാഡിനൊപ്പം ഇല്ല.
പി എസ്ജിക്കായി നടത്തിന്ന മികച്ച പ്രകടനങ്ങളാണ് സ്കലോനി ഡി മറിയയെ തിരികെ വിളിക്കാൻ കാരണം.