ലോക ക്ഷീര ദിനം – ഗവർണർ ഉദ്ഘാടനം ചെയ്യും.

191

ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാതല ഉദ്ഘാടനം ഇന്ന് (ജൂൺ 1) രാവിലെ 10 ന് വഴുതക്കാട് ടാഗോർ സെന്റിനറി ഹാളിൽ ഗവർണർ പി.സദാശിവം നിർവഹിക്കും. വനം-മൃഗസംരക്ഷണം-ക്ഷീരവികസന മന്ത്രി അഡ്വ.കെ.രാജു അദ്ധ്യക്ഷത വഹിക്കും.

സഹകരണ-വിനോദസഞ്ചാര-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. എം.പി., എം.എൽ.എ, ക്ഷീരസഹകാരികൾ, ക്ഷീരകർഷകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ക്ഷീരോല്പാദനരംഗത്ത് സംസ്ഥാനത്തെ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിനുള്ള കർമ്മപരിപാടികൾക്ക് രൂപം കൊടുക്കുന്നതിനുള്ള സംസ്ഥാനതല ശില്പശാല നടക്കും.

NO COMMENTS