ലോക മുങ്ങി മരണ നിവാരണ ദിനാചരണം ജൂലൈ 25 ന്

32

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജൂലൈ 25 ന് ലോക മുങ്ങി മരണ ദിനാചരണത്തിന്റെ ഭാഗമായി “ആരും മുങ്ങി മരിക്കരുത്, പ്രതിരോധിക്കാം നമുക്ക്” എന്ന സന്ദേശത്തിന് ഊന്നൽ നൽകി സംസ്ഥാന, ജില്ലാ തലങ്ങളിൽ വിവിധയിനം പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാന തലത്തിൽ തിരുവനന്തപുരം ജില്ലയിലെ നാഷണൽ കേഡറ്റ് കോർപ്സ്, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്, നെഹ്റു യുവ കേന്ദ്ര, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് എന്നീ സംഘടനകളിൽ നിന്നുള്ള കുട്ടികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

ജൂലൈ 25 ന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മുങ്ങി മരണ നിവാരണത്തെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള പരിപാടികൾ നടക്കും. നീന്തലിൽ വിദഗ്ധ പരിശീലനം ലഭിച്ച ഷാജി കെ എസ് (നീന്തൽ പരിശീലകൻ), സാറാ സാദത്ത് മൂസാവി റാസി (ഫ്രീ ഡൈവിംഗ് പരിശീലകൻ), പി കെ റെജിമോൻ (ഫയർ ആൻഡ് റെസ്ക്യു ഓഫീസർ) എന്നിവർ പരിശീലനത്തിന് നേതൃത്വം വഹിക്കും.

മുങ്ങിമരണ നിവാരണ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്കൂൾ തലങ്ങളി ൽ റീൽ മത്സരം സംഘടിപ്പിക്കും. പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിലൂടെയും ഫലപ്രദമായ സുരക്ഷാ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മുങ്ങിമരണം ഗണ്യമായി കുറയ്ക്കാനും ജീവൻ രക്ഷിക്കാനും കഴിയും. സംസ്ഥാന ദുരന്ത സന്ദേശ പ്രചാരണവുമായി ബന്ധപ്പെട്ട് ജില്ലാ സ്കൂൾ തലത്തിൽ വീഡിയോ റീൽ മത്സരം സംഘടിപ്പിക്കും.

‘മുങ്ങിമരണ പ്രതിരോധം കുട്ടികളി ലൂടെ’ എന്നതാണ് വിഷയം. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സന്ദർശിക്കുക.

NO COMMENTS

LEAVE A REPLY