ലോക പരിസ്ഥിതി ദിനം പോസ്റ്റർ രചനാമത്സരം

2444

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ജൂൺ ഏട്ടിന് മ്യൂസിയം മൃഗശാല വകുപ്പ് പോസ്റ്റർ രചനാമത്സരം നടത്തുന്നു. മത്സരാർത്ഥികൾ വകുപ്പിലെ എഡ്യൂക്കേഷൻ & പ്ലാനിംഗ് വിഭാഗത്തിൽ ഫോം പൂരിപ്പിച്ച് ജൂൺ അഞ്ചിന് മുൻപ് നൽകണം. അപ്പർ പ്രൈമറി മുതൽ കോളേജ് തലം വരെയുളള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

അപേക്ഷയോടൊപ്പം സ്‌കൂൾ/കോളേജ് ഐഡി കാർഡ് (പകർപ്പ്) ഉളളടക്കം ചെയ്യണം. വിജയികൾക്ക് ക്യാഷ് പ്രൈസുകളും അനുമോദന പത്രവും നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9895674774, 8921150487.

NO COMMENTS