ആചരണങ്ങളില്ലാതെ ലോകക്ഷയരോഗദിനം

177

തിരുവനന്തപുരം : കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ആരവങ്ങളും ആചരണങ്ങളുമില്ലാതെ ഈ വർഷത്തെ ലോകക്ഷയ രോഗദിനം ഇന്ന് (മാർച്ച് 24) . ‘ക്ഷയരോഗത്തെ അവസാനിപ്പിക്കാനുള്ള സമയം’ (ഇറ്റ്‌സ് ടൈം ടു എൻഡ് ടി.ബി) എന്നതാണ് ഇത്തവണത്തെ ക്ഷയരോഗ ദിനാചരണ സന്ദേശം.

വായുജന്യരോഗ നിയന്ത്രണ സംവിധാനങ്ങൾ ആശുപത്രികളിലും സമൂഹത്തിലും ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനുമാണ് ആരോഗ്യവകുപ്പ് ഊന്നൽ നൽകുന്നത്.

2019-ൽ ക്ഷയരോഗ സാധ്യതയുള്ള അഞ്ച് ലക്ഷത്തിലധികം പേരെയാണ് സംസ്ഥാനത്ത് പരിശോധിച്ചത്. അതിൽ സ്വകാര്യമേഖലയിൽ ഉൾപ്പെടെ 25421 രോഗികളെ കണ്ടെത്തിയിട്ടുണ്ട്. 18 വയസ്സിൽ താഴെയുള്ള കുട്ടികളിൽ രോഗം സ്ഥിരീകരിച്ചത് 323 പേർക്കാണ്. സംസ്ഥാനത്ത് 586 സൗജന്യ അംഗീകൃത കഫ പരിശോധന കേന്ദ്രങ്ങളാണുള്ളത്.

NO COMMENTS