കൊവിഡ് ഒരിക്കല്‍ പിടിപെട്ട് വന്ന് പോയവരില്‍ ഒമിക്രോണ്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെ ന്നു൦ എന്നാല്‍ ഇത് നേരിയ ലക്ഷണങ്ങളോട് കൂടി വന്ന് പോകുമെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേ സസ് പറഞ്ഞു.
തലവേദന, ശരീരവേദന, തൊണ്ടവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങളാണ് മിക്ക രോഗികളിലും പ്രകടമായതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് കൊവിഡ് വന്ന് പോയവരില്‍ ഒമിക്രോണ്‍ വകഭേദം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് അദ്ദേഹം പറഞ്ഞു.
ഡെല്‍റ്റയേക്കാള്‍ നേരിയ രോഗത്തിന് ഒമിക്രോണ്‍ കാരണമാകുന്നു എന്നതിന് തെളിവുകളുണ്ടെന്നും ടെഡ്രോസ് അദാനോം പറഞ്ഞു.
എന്നാല്‍ ഉറച്ച നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിന് മുമ്ബ് കൂടുതല്‍ ഡാറ്റ ആവശ്യമാണ്. ഒമിക്രോണ്‍ അതിവേഗം പടരുന്നുണ്ടോ എന്നറിയാന്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണ്. കനത്ത പരിവര്‍ത്തനം സംഭവിച്ച വേരിയന്റിനെക്കുറിച്ച് ആഗോള ആശങ്കകള്‍ വര്‍ദ്ധിച്ചതോടെയാണ് പ്രതീക്ഷാജനകമായ വിലയിരുത്തലുകള്‍ വന്നത്.
ഇത് അതിര്‍ത്തി നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്താന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുകയും ലോക്ക്ഡൗണുകളിലേക്ക് മടങ്ങാനുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്യുന്നതായി ടെഡ്രോസ് അദാനോം പറഞ്ഞു. ഒമിക്രോണ്‍ ഗുരുതരമായ രോഗത്തിന് കാരണമാകില്ലെങ്കിലും, വൈറസിനെതിരായ ജാഗ്രത കുറയ്‌ക്കുന്നതിനെതിരെ ടെഡ്രോസ് മുന്നറിയിപ്പ് നല്‍കി.
പുതിയ വേരിയന്റ് മുമ്ബത്തെ വേരിയന്റുകളേക്കാള്‍ അപകടകരമല്ലെങ്കിലും, അത് കൂടുതല്‍ വേഗത്തില്‍ പകരുകയാണെങ്കില്‍, അത് കൂടുതല്‍ ആളുകളെ രോഗബാധിതരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഉപയോഗിക്കുന്ന കൊവിഡ് വാക്സിനുകള്‍ ഒമിക്രോണിന്റെ വ്യാപനം തടയാന്‍ ഫലപ്രദമായേക്കു മെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥന് മെെക്കല്‍ റയാന്‍ വ്യക്തമാക്കി. മുന്‍ കൊവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രത കൂടിയതാണ് ഒമിക്രോണ്‍ വകഭേദം എന്നത് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ വാക്സിന്‍ പിടികൊടുക്കാതെ ഒഴിഞ്ഞ് മാറാന്‍ ഒമിക്രോണിന് കഴിയില്ലെങ്കിലും കുറച്ച് നാള്‍ കഴിയുമ്ബോള്‍ സ്ഥിതി മാറിയേക്കാം എന്നും അദ്ദേഹം വിശദീകരിച്ചു.
നിലവിലുള്ള എല്ലാ വകഭേദങ്ങളെയും ചെറുക്കുന്ന ഫലപ്രദമായ വാക്സിനുകള്‍ നമുക്കുണ്ട്. കടുത്ത പനിയോ വെെദ്യ പരിശോധനയോ ആവശ്യം വന്നാലും അതിന് വേണ്ടി വരുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനേഷന്റെ പ്രാധാന്യം ലോകാരോഗ്യ സംഘടനയുടെ വിദഗ്ധര്‍ ഊന്നിപ്പറഞ്ഞു. ചില ഡാറ്റ സൂചിപ്പിക്കുന്നത് പോലെ, വാക്സിനുകള്‍ ഒമിക്രോണിനെതിരെ ഫലപ്രദമല്ലെന്ന് തെളിയിക്കുന്നുണ്ടെങ്കിലും, അവ ഗുരുതരമായ രോഗങ്ങളില്‍ നിന്ന് കാര്യമായ സംരക്ഷണം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒമിക്രോണ്‍ വളരെ തീവ്രമായ വകഭേദം അല്ല എന്നാണ് പ്രാഥമിക നിഗമനങ്ങള്‍ മനസിലാക്കുന്നതെന്നും മെെക്കല്‍ റയാന്‍ പറഞ്ഞു. പക്ഷേ ഈ വാദം ഉറപ്പിക്കാന്‍ ഇനിയും കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. വാക്സിനുകളെ മറികടന്ന് മനുഷ്യശരീരത്തില്‍ ഒമിക്രോണ്‍ പ്രവേശിക്കും എന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് റയാന്‍ വ്യക്തമാക്കി.