പാലക്കാട് : ലോക മനുഷ്യകടത്ത് വിരുദ്ധദിനാചരണം ഇന്ന് (ജൂലൈ 30) രാവിലെ 9.30 ന് വണ്ടിത്താവളം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം. തുഷാര്‍ ഉദ്ഘാടനം ചെയ്യും. വിശ്വാസിന്റെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടേയും ആഭിമുഖ്യത്തിലാണ് ദിനാചരണം നടക്കുന്നത്.
2013 ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയാണ് മനുഷ്യകടത്തിന് ഇരകളാകുന്നവരുടെ സാഹചര്യങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്താനും ഇരകളുടെ അവകാശ സംരക്ഷണത്തിനുമായി എല്ലാ വര്‍ഷവും ജൂലായ് 30 ലോക മനുഷ്യകടത്ത് വിരുദ്ധദിനമായി ആചരിക്കാനും തീരുമാനിച്ചത്. പരിപാടിയില്‍ വിശ്വാസ് വൈസ് പ്രസിഡന്റ് വി.പി. കുര്യാക്കോസിന്റെ അധ്യക്ഷനാവും.
വിശ്വാസ് സെക്രട്ടറിയും കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ മനുഷ്യകടത്ത് വിരുദ്ധ പരിശീലനത്തില്‍ മാസ്റ്റര്‍ ട്രയിനറുമായ പി. പ്രേംനാഥ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. പി.ടി ശ്രീകുമാര്‍, ഹെഡ് മാസ്റ്റര്‍ എ. ശശികുമാര്‍ എന്നിവര്‍ സംസാരിക്കും.