തിരുവനന്തപുരം> ലോക കേരള സഭയുടെ ആദ്യ മേഖല സമ്മേളനം ഫെബ്രുവരി 15,16 തീയതികളില്‍ ദുബായില്‍ നടക്കും. 15ന് വൈകിട്ട‌് ഏഴിന് എത്തിസലാത്ത് മൈതാനത്ത‌് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികളെ അഭിസംബോധനചെയ്യും. നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, മറ്റ‌് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഗള്‍ഫ് മേഖലയിലെ ലോക കേരള സഭാംഗങ്ങളാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 2020 ജനുവരി ആദ്യം നിയമസഭാ സമുച്ചയത്തില്‍ നടത്തുവാന്‍ പോകുന്ന വിപുലമായ രണ്ടാം ലോക കേരള സഭയ്ക്ക് മുന്നോടിയായാണ് ദുബായില്‍ ലോക കേരള സഭ മേഖല സമ്മേളനം നടക്കുക.
Home NEWS NRI - PRAVASI ദുബായില്‍ ലോക കേരള സഭ മേഖല സമ്മേളനം ;മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികളെ അഭിസംബോധനചെയ്യും