ലോക ഓസ്റ്റിയോപൊറോസിസ് ദിനം : ഹിന്ദ്‌ലാബ്‌സില്‍ സൗജന്യ ക്യാമ്പ്

505

തിരുവനന്തപുരം : ലോക ഓസ്റ്റിയോപൊറോസിസ് ദിനത്തില്‍ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ (എച്ച്എല്‍എല്‍) ഹിന്ദ്‌ലാബ്‌സ് സ്‌പെഷ്യാലിറ്റി ക്ലിനിക് അസ്ഥിക്ഷയ രോഗങ്ങള്‍ നിര്‍ണയിക്കുന്നതിനായി സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കും. ഓസ്റ്റിയോപൊറോസിസ് ദിനമായ ഒക്‌റ്റോബര്‍ 23ന് (ഞായറാഴ്ച്ച) തിരുവനന്തപുരം മെഡിക്കല്‍ കോളെജിന് സമീപത്തെ ഹിന്ദ്‌ലാബ്‌സ് ക്ലിനിക്കിലാണ് ക്യാമ്പ്.രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ വൈദ്യപരിശോധനയും എക്‌സ്‌റേ, ബോണ്‍ മിനറല്‍ ഡെന്‍സിറ്റോമെട്രി (ബിഎംഡി) ടെസ്റ്റുകള്‍ സൗജന്യമായി ലഭ്യമാകും. ആദ്യം എത്തുന്ന നൂറ് വ്യക്തികള്‍ക്കാണ് രജിസ്‌ട്രേഷന്‍.

ഓസ്റ്റിയോപൊറോസിസ് ഒഴിവാക്കാനാവാത്ത ഭീഷണിയല്ലെങ്കിലും, ചിലര്‍ക്ക് ജീവിതശൈലി മുന്‍കരുതലുകള്‍ കൊണ്ട് മാത്രം ഓസ്റ്റിയോപൊറോസിസും ഒടിവുകളും ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് എച്ച്എല്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ആര്‍. പി. ഖണ്ഡേല്‍വാല്‍ പറഞ്ഞു. ഓരോ വ്യക്തികളും അവരവരുടെ ഓസ്റ്റിയോപൊറോസിസ് വെല്ലുവിളി സാധ്യതകള്‍ മനസിലാക്കേണ്ടതിന്റെയും ഡോക്ടറോട് സംസാരിച്ച് നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും തേടേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. ഹൈ-റിസ്‌ക് സാധ്യതയുള്ളവര്‍ നിലവിലുള്ള എല്ലാ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കുകയും ഭാവിയെത്തന്നെ ക്ലേശകരമാക്കുന്ന ഒടിവുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷത്തെ ലോക ഓസ്റ്റിയോപൊറോസിസ് ദിന പ്രചാരണപരിപാടിയില്‍ എല്ലാ പ്രായക്കാര്‍ക്കും അസ്ഥി-പേശി ആരോഗ്യ സംരക്ഷണത്തിനായി സമീകൃത ആഹാരവും ഭാരം ഉപയോഗിച്ചുകൊണ്ടുള്ള വ്യായാമവും അടക്കം വിവിധ ജീവിതശൈലി ഘടകങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്.
അന്താരാഷ്ട്ര ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം ലോകത്താകമാനം 20 കോടി മനുഷ്യരെ ഓസ്റ്റിയോപൊറോസിസ് ബാധിച്ചിരിക്കുന്നു. അന്‍പത് വയസിന് മുകളില്‍ പ്രായമുള്ള മൂന്നിലൊന്ന് സ്ത്രീകള്‍ക്കും അഞ്ചിലൊന്ന് പുരുഷന്‍മാര്‍ക്കും ഇതുമൂലം അസ്ഥി ഒടിയാറുണ്ട്. ഇടുപ്പെല്ലിന് ഒടിവ് സംഭവിക്കുന്നതാണ് ഏറ്റവുമധികം മരണകാരണമാകുന്നത്. ഇടുപ്പെല്ല് ഒടിഞ്ഞതിന് ശേഷമുള്ള ആദ്യവര്‍ഷത്തിലെ മരണനിരക്ക് 20 മുതല്‍ 24 ശതമാനം വരെയാണ്. നഗരവത്കരണവും പ്രായമേറുന്ന ജനസംഖ്യയും ഓസ്റ്റിയോപൊറോസിസ് രോഗം കണ്ടുവരുന്നതിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു.

നിശബ്ദ രോഗമെന്നറിയപ്പെടുന്ന ഓസ്റ്റിയോപൊറോസിസ് കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും സഹായകരമാകാനാണ് ഹിന്ദ്‌ലാബ്‌സ് ക്യാംപ് ലക്ഷ്യമിടുന്നത്. രജിസ്റ്റര്‍ ചെയ്യാനായി 94400027969, 94400027972 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
സാധാരണ ദിവസങ്ങളിലെ ഹിന്ദ്‌ലാബ്‌സ് പ്രവര്‍ത്തനസമയങ്ങള്‍:

ജനറല്‍ മെഡിസിന്‍ തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 9.30 മുതല്‍ 10.30 വരെയും ഉച്ചയ്ക്ക് ഒരുമണി മുതല്‍ നാലു വരെയും. ഡയബെറ്റോളജി തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 10 മുതല്‍ 12 വരെ.
ഗ്യാസ്‌ട്രോഎന്റോളജി തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ ഒരുമണി വരെ. ഇഎന്‍ടി തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് നാല് മുതല്‍ ആറ് വരെ. ഓര്‍ത്തോപീഡിക്‌സ് തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് നാല് മുതല്‍ ആറ് വരെ. പീഡിയാട്രിക്‌സ് ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെ. പള്‍മണറി മെഡിസിന്‍ തിങ്കള്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയും വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെയും. കാര്‍ഡിയോളജി ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെയും, കൂടാതെ ഞായറാഴ്ച്ചകളില്‍ രാവിലെ 9.30 മുതല്‍ 12.30 വരെയും.

NO COMMENTS

LEAVE A REPLY