ഇന്ന് ലോക പത്രസ്വാതന്ത്ര്യ ദിനം .

227

ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ എല്ലാവർഷവും മേയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ദൈനംദിന വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തിൽ കൊല്ലപ്പെട്ട പത്രപ്രവർത്തകർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്.

മനുഷ്യാവകാശത്തെ സംരക്ഷിക്കാനുള്ള കടമയുടെ ഭാഗമാണ് പത്ര സ്വാതന്ത്ര്യം.പത്രത്തിന്‍റെ കണ്ണില്‍ നിന്ന് ഒന്നും മറച്ചു വയ്ക്കാനാവില്ല. ലോകത്തിന്‍റെ ചലനം പത്രത്തിലൂടെ വായിക്കുമ്പോള്‍,വായനക്കാരന്‍റെ അനുഭവ ലോകം വിശാലമാകുന്നു. ലോക പത്രസ്വാതന്ത്ര്യ ദിനത്തില്‍ കറുത്ത സത്യങ്ങളുടെ മൂടുപടം പൊളിച്ചു നീക്കാനാണ് ശ്രമം ഉണ്ടാകേണ്ടത്.

ഇറാഖ്, പലസ്തീന്‍, നൈജീരിയ, കൊറിയ, കശ്മീര്‍, ഗുജറാത്ത്, മാറാട് …. ഭീകരതയുടെയും ആക്രമത്തിന്‍റെയും, ദുരന്തത്തിന്‍റെയും ബാക്കിപത്രമായ നിലവിളികള്‍ക്ക് കാതോര്‍ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്. ആ അവകാശം ലോകജനതയ്ക്ക് നന്മ കാട്ടിക്കൊടുക്കാനുള്ള വ്യഗ്രതയില്‍ നിന്ന്, പ്രാര്‍ത്ഥനയില്‍ നിന്ന് ഉണ്ടായതാണ്.

1920 മുതൽക്കാണ്‌ ആധുനിക പത്രപ്രവർത്തനത്തിന്റെ ആരംഭം കുറിക്കുന്നത്‌. ജനാധിപത്യത്തിൽ പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ പ്രമുഖ അമേരിക്കൻ എഴുത്തുകാരനായ വാൾട്ടർ ലിപ്‌മാനും, തത്ത്വചിന്തകനായ ജോൺ ഡ്യൂയിയും തമ്മിൽ ഒരു വാദപ്രതിവാദം തന്നെ രൂപപ്പെട്ടിട്ടുണ്ട്‌. ഇവരുടെ വ്യത്യസ്‌ത വാദങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തും, സമൂഹത്തിലും പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ വിവിധ തത്ത്വചിന്തകൾ ഇന്നും തുടരുന്നു.

വാർത്തകളുടെ ശേഖരണത്തിലൂടെയും, പ്രസിദ്ധീകരണത്തിലൂടെയാണ്‌ പത്രപ്രവർത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്‌. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ്‌ ആദ്യമായി വാർത്താ പത്രം വിതരണം ചെയ്‌തത്‌. ദ്വൈവാരികയായിട്ടായിരുന്നു ആദ്യ പ്രസിദ്ധീകരണം. ദി ഡയലി കോറന്റ്‌ എന്ന പേരിൽ പിന്നീട്‌ അറിയപ്പെട്ട പത്രമായിരുന്നു അത്‌. 1690 ൽ അമേരിക്കയിലും പത്രപ്രസിദ്ധീകരണമാരംഭിച്ചു. ഈ കാലഘട്ടത്തിൽ ഈ അമേരിക്കൻ പത്രമെല്ലാം ബ്രിട്ടീഷ്‌ വിരുദ്ധമായ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌. 1800 ആയപ്പോഴേക്കും നൂറുക്കണക്കിന്‌ പത്രങ്ങൾ അമേരിക്കയിലുണ്ടായിരുന്നു.

പത്രസ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യവും ആവശ്യവും തരിച്ചറിയുമ്പോള്‍ തന്നെ പത്രക്കാര്‍ക്കെതിരെ വാളോങ്ങലും നടക്കുന്നു. 2003ല്‍ 36 പത്രലേഖകരാണ് അക്രമങ്ങളില്‍ മരിച്ചത്. 2004 ആദ്യത്തെ മൂന്നു മാസത്തിനുള്ളില്‍ 17 ലേഖകര്‍ മരിച്ചു. 2003ല്‍ 136 മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍ അടയ്ക്കപ്പെട്ടതും ഒട്ടേറെ പേരെ കാണാതായതും പത്ര സ്വാതന്ത്ര്യത്തിന്‍റെ പരിധിയെ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലും പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള അക്രമങ്ങള്‍ സാധാരണയാണ്. മുത്തങ്ങ സമരത്തിനിടെ ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇത്തരത്തിൽ മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളികളെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുന്നതിനും ഇ ദിനം സഹായിക്കുന്നു.

പത്രസ്വാതന്ത്ര്യത്തിന്റെ നിലനിൽപ്പിനുവേണ്ടി പ്രവർത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള യുനെസ്‌കോയുടെ ഗില്ലർമോ കാനോ പുരസ്കാരം സമ്മാനിക്കുന്നതും ഈ ദിനത്തിലാണ്.

സനുജ സതീഷ്

NO COMMENTS