നവംബര്‍ 10 – ലോക ശാസ്ത്രദിനം

267

ഇന്ന് ലോക സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ശാസ്ത്രദിനം.

സമാധാനം നിലനിര്‍ത്താനും വികസനം നേടിയെടുക്കാനും ശാസ്ത്രത്തെ എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന് ഓര്‍മ്മിപ്പിക്കാനാണ് നവംബര്‍ 10 ലോക ശാസ്ത്രദിനമായി ആചരിക്കുന്നത്. ശാസ്ത്രത്തിന്‍റെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച് ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. ശാസ്ത്രവും സമൂഹവും തമ്മിലിള്ള അകല്‍ച്ച ഇല്ലാതാക്കുകയാണ് ഈദിനാചരണത്തിന്‍റെ മറ്റൊരു ലക്ഷ്യം.

സമാധാനപൂര്‍ണ്ണവും ഐശ്വര്യപൂര്‍ണ്ണവും സമത്വപൂര്‍ണ്ണവുമായ ഒരു ലോകം കെട്ടിപ്പടുക്കാനും അന്തര്‍ദേശീയ സഹകരണവും ഒന്നിച്ചുള്ള കര്‍മ്മപദ്ധതികളും നടപ്പാക്കാനുമായി ശാസ്ത്രത്തെ ഉപയോഗപ്പെടുത്താന്‍ യുനെസ്കോ എല്ലാവരെയും ആഹ്വനം ചെയ്യുന്നു.

ശാസ്ത്രത്തിന്‍റെ പ്രാധാന്യം ഗവേഷണത്തിന്‍റെ മൂല്യത്തിലോ അല്ലെങ്കില്‍ അറിവിന്‍റെ മേഖലയിലോ മാത്രമല്ല സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ അതിന് പ്രസക്തിയുണ്ടാവണം. സര്‍ക്കാരിന്‍റെ സൂക്ഷ്മ സാമ്പത്തിക ലക്‍ഷ്യങ്ങള്‍ നിറവേറാന്‍ അത് പ്രയോജനപ്പെടണം. മുമ്പത്തേക്കാളും അധികം ശാസ്ത്രത്തിന്‍റെ പ്രയോഗം ഭരണ നിര്‍വഹണത്തിലും നിത്യ ജീവിതത്തിലും എല്ലാം ഏറി വരികയാണ്.

കാര്‍ഷിക ഉല്‍പാദനം മുതല്‍ മരുന്ന് ഉല്‍പാദനം വരെ ഊര്‍ജ്ജ സംരക്ഷണം മുതല്‍ ജലനിയന്ത്രണം വരെ എല്ലാ രംഗത്തും ശാസ്ത്രത്തിന്‍റെയും സാങ്കേതിക മികവിന്‍റെയും ഗുണങ്ങള്‍ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് ഗുണകരമായി തീരാറുണ്ട്. കൂട്ടായ്മയിലൂടെ മാത്രം നേടിയെടുക്കാവുന്ന നിലയിലേക്ക് ആഗോള പ്രശ്നങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഇതിനാകട്ടെ ശാസ്ത്രത്തിന്‍റെ സഹായം കൂടിയേ തീരൂ.

വളര്‍ച്ചയും നേട്ടങ്ങളും ലക്‍ഷ്യമാക്കുമ്പോഴും സമാധാനപൂര്‍വമായി മാത്രമേ ശാസ്ത്രം പ്രയോജനപ്പെടുത്തു എന്ന് പ്രതിജ്ഞാ ബദ്ധമാകാന്‍ യുനെസ്കോ ഈ ദിനത്തില്‍ ശാസ്ത്രത്തിനോടും ഭരണാധികാരികളോടും അഭ്യര്‍ത്ഥിക്കുന്നു.

NO COMMENTS