മെയ് 31 ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ്, ദേശീയആരോഗ്യദൗത്യം, എക്സൈസ്, പോലീസ്വകുപ്പുകള്‍, പ്രതീക്ഷ എന്നിവ സംയുക്തമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ‘പുകയിലയും ശ്വാസകോശ ആരോഗ്യവും’ എന്നതാണ് ഈ വര്‍ഷത്തെ വിഷയം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10:30 ന് കെ.പികേശവമേനോന്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിക്കും.
ജില്ലാ കളക്ടര്‍ സാംബശിവറാവു ചടങ്ങില്‍ മുഖ്യാതിഥിയാകും. എ.ഡി.എം ജയശ്രീ വി അധ്യക്ഷത വഹിക്കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എ.നവീന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ വി.ആര് അനില്‍കുമാര്‍, നാര്‍ക്കോട്ടിക്ക് അസി കമ്മീഷണര്‍ കെ.വി പ്രഭാകരന്, അഡീഷണല്‍ ഡി.എം.ഒ ഡോ ആശാദേവി,
ഡപ്യൂട്ടി ഡി.എം.ഒ ഡോ ശ്രികുമാര്‍ മുകുന്ദന്, ഓങ്കോളജിസ്റ്റ് ഡോ നാരായണന് കുട്ടി വാര്യര്‍, ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ മോഹന്‍ദാസ്, ഡോ ലതിക, എം.പി മണി, കെ.ടി മോഹനന് എന്നിവര്‍ സംസാരിക്കും.
പരിപാടിയുടെ തുടര്‍ച്ചയായി വിദ്യാലയങ്ങളില്‍ ‘യെല്ലോ ലൈന്‍ ക്യാമ്പയിന്’ നടപ്പിലാക്കും. വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ പരിപാടികളും ആസൂത്രണംചെയ്തിട്ടുണ്ട്. അന്നേ ദിവസം വൈകിട്ട് അഞ്ചിന് കോഴിക്കോട് ബീച്ചില്‍ ഫ്ളാഷ്മോബും നടത്തുന്നുണ്ട്. പരിപാടിയോടനുബന്ധിച്ച് എക്സൈസ്വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്മത്സരം സംഘടിപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ പോസ്റ്റര്‍രചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികള്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങിനോടനുബന്ധിച്ച് നടത്തും.