മാർച്ച് 24 – ലോക ക്ഷയരോഗദിനം – ഇന്നും ലോകത്തെ ഒന്നാംകിട കൊലയാളിയായി ക്ഷയം നിലനിൽക്കുന്നു. 1992 മുതൽ ക്ഷയരോഗദിനം ആചരിച്ചു വരുന്നു. അമ്പതു കൊല്ലത്തിലേറെയായി ക്ഷയരോഗത്തിനു ഫലപ്രദമായ മരുന്നും വാക്സിനും ലഭ്യമാണ്. ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുകയാണ്. ലോകത്തിലെ ഏറ്റവും അപകടകരമായ രോഗബാധയാണ് ടി ബി അഥവാ ക്ഷയം. പ്രതിദിനം 4500 ആൾക്കാർ ക്ഷയരോഗത്താൽ ജീവൻ നഷ്ടപ്പെടുന്നു. പ്രകടമായ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽക്കൂടി ലോക ജനതയുടെ മൂന്നിൽ ഒരു വിഭാഗം ആളുകളെ ക്ഷയരോഗ ബാക്ടീരിയ ബാധിച്ചിട്ടുണ്ട്. ക്ഷയരോഗ ബാധയാലാണ് മിക്ക എച് .ഐ. വീ ബാധിതരും മരണമടയുന്നത്. ഏകദേശം 400,000 എച് .ഐ. വീ. ബാധിതരാണ് ക്ഷയ രോഗം ബാധിച്ചു മരണപ്പെട്ടത്. ക്ഷയരോഗ-എച് .ഐ. വീ കൂട്ടുകെട്ടും ക്ഷയരോഗ അണുക്കൾ മരുന്നിനെതിരെ പ്രതിരോധ ശക്തി നേടിയതുമാണ് ലോക ക്ഷയരോഗ ഉന്മൂലനത്തിനുള്ള തടസ്സങ്ങൾ.
ലോക ടിബി ഡേ ഈ വർഷം ടി.ബി. പകർച്ചവ്യാധി അടിയന്തിരമായി ഇല്ലാതാക്കുക എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് .”ഇതാണ് സമയം.” എന്ന പുതിയ സംയുക്ത സംരംഭം ആരംഭിക്കാൻ തീരുമാനിച്ചു. ഇതിലൂടെ “ടിബി പ്രതികരണം ജനങ്ങൾക്കിടയയിൽ ത്വരിതപ്പെടുത്തുന്നതിനും രോഗികളെ പരിപാലിക്കാനുള്ള പ്രാപ്തി ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിടുന്നു.ക്ഷയരോഗത്തെ പ്രതിരോധിക്കുന്നതിന് ഇത്രയധികം മാർഗ്ഗങ്ങൾ കണ്ടെത്തി എങ്കിലും ഇന്നത്തെ കാലഘട്ടത്തിൽ ക്ഷയരോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. മാറിവരുന്ന കാലാവസ്ഥയും വാഹനങ്ങളുടെ അമിതമായ ഉപയോഗവും വനനശീകരണവുമെല്ലാം ക്ഷയരോഗത്തിന് കാരണമാകുന്നു.ലോകാരോഗ്യ സംഘടനയുടെ പദ്ധതിയായ നേരിട്ടുള്ള നിരീക്ഷണത്തിലൂടെയുള്ള ചികിൽസാ രീതി ( Directly Observed Treatment Schedule : DOTS :ഡോട്ട്സ്) വഴി ക്ഷയരോഗം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1996 ൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ലോകാരോഗ്യസംഘടന) യൂണിയനുകളും സംഘടനകളും ചേർന്ന് ആരംഭഘട്ടത്തിൽ ‘ സ്റ്റോപ്പ് ടി ബി ‘ എന്ന പേരിൽ ഒരു ദൗത്യം ആരംഭിച്ചു. 1998 ൽ സ്ഥാപിതമായ ഇത് ക്ഷയരോഗത്തെ നേരിടുന്ന സംഘടനകളുടേയും രാജ്യങ്ങളുടേയും ഒരു ശൃംഖലയാണ്.1882-ൽ ഡോ. റോബർട്ട് കോച്ച് ടി.ബി. യുടെ ബാക്ടീരിയയെ കണ്ടുപിടിച്ചു. ഈ ദിവസം തന്നെ ഈ രോഗം കണ്ടുപിടിക്കുന്നതിനും രോഗശമനം ചെയ്യുന്നതിനുമുള്ള മാർഗവും കണ്ടുപിടിച്ചു. ക്ഷയം പോലെയുള്ള മാരകമായ ആഗോള പകർച്ച വ്യാധികളെ രാജ്യത്തിൽ നിന്നും ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ജനകീയ അവബോധം സൃഷ്ടിക്കുന്നതിനാണ് ഓരോ വർഷവും, മാർച്ച് 24 ന് ലോക ക്ഷയരോഗ ദിനം ആചരിക്കുന്നത്.
സനൂജ