ഭൂജല വകുപ്പിന്റെ നേതൃത്വത്തിൽ ലോക ജലദിനം ആചരിച്ചു

19

ഭൂജല വകുപ്പിന്റെ നേതൃത്വത്തിൽ ലോക ജലദിനം ആചരിച്ചു. സംസ്ഥാനതല ഉദ്ഘാടനം മാസ്‌കറ്റ് ഹോട്ടലിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

ജല സംരക്ഷണം എല്ലാ പൗര•ാരുടേയും ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു. നിയമത്തിന്റെ പിൻബലത്തിൽ മാത്രം ജലസംരക്ഷണ പ്രവർത്തനങ്ങൾ ചുരുങ്ങരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജലസംരക്ഷണ പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു. ഭൂജലം അദൃശ്യതയിൽനിന്നു ദൃശ്യതയിലേക്ക് എന്ന വിഷയത്തിൽ അധിഷ്ഠിതമാക്കിയാണു പരിപാടികൾ സംഘടിപ്പിച്ചത്.

ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷത വഹിച്ചു. മണ്ണ് സംരക്ഷണ മണ്ണ് പര്യവേക്ഷണ വകുപ്പ് ഡയറക്ടർ എസ്. സുബ്രഹ്‌മണ്യൻ, ഭൂജല വകുപ്പ് ഡയറക്ടർ ആൻസി ജോസഫ്, കേന്ദ്ര ഭൂജല ബോർഡ് റീജിയണൽ ഡയറക്ടർ ഡോ. എ. സുബ്ബരാജ്, പ്ലാനിങ് ബോർഡ് കൃഷി വിഭാഗം മേധാവി എസ്.എസ്. നാഗേഷ്, നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ ജോൺ കുര്യൻ, ഐ.ഡി.ആർ.ബി. ചീഫ് ആർ. പ്രിയേഷ്, സി.ഡബ്ല്യു.ആർ.ഡി.എം. ഹൈഡ്രോളജിസ്റ്റ് ഡോ. ലാൽ തോംസൺ എന്നിവർ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിനു ശേഷം ജലസംരക്ഷണവുമായി ബന്ധപ്പെട്ട സെമിനാറും സംഘടിപ്പിച്ചു. സുസ്ഥിര വികസനം സ്ഥല ജല പരിപാലനത്തിലൂടെ എന്ന വിഷയത്തിൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവലും കേരള ഭൂജല നിയമം – കാലോചിത പരിഷ്‌കരണം സുസ്ഥിര വികസനത്തിന് എന്ന വിഷയത്തിൽ ഭൂജല വകുപ്പ് സീനിയർ ഹൈഡ്രോളജിസ്റ്റ് ഡോ. ലാൽ തോംസണും ക്ലാസെടുത്തു.

NO COMMENTS