ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം എന്ന പ്രയോഗം ഹൈക്കോടതി നീക്കം ചെയ്തു ; എഴുത്തുകാരൻ സിവിക് ചന്ദ്രന് ജാമ്യം

9

കോഴിക്കോട് സെഷൻസ് കോടതിയുടെ ‘ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം’ എന്ന പ്രയോഗം ഹൈക്കോടതി നീക്കം ചെയ്യുകയും ലൈംഗിക ആരോപണ കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി ശരി വെക്കുകയും ചെയ്തു.

മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സർക്കാരും പരാതിക്കാരിയും നൽകിയ ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്, മുൻകൂർ ജാമ്യം അനുവദിക്കാൻ കീഴ്ക്കോടതി വ്യക്തമാക്കിയ കാരണം ന്യായീകരിക്കാനാവില്ല. അതേസമയം, മുൻകൂർ ദ്ദാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.പരാതിക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമ കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ജഡ്ജിയുടെ പരാമർശം

ഓഗസ്റ്റ് 12-ന് സിവിക് ചന്ദ്രൻ മുൻകൂർ ജാമ്യം നൽകിക്കൊണ്ട് കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാർ പുറപ്പെടുവിച്ച ഉത്തരവിലെ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയാക്കിയിരുന്നു.

NO COMMENTS