ന്യൂഡല്‍ഹി: കശ്മീര്‍ വിഘടനവാദി നേതാവ് യാസീന്‍ മാലിക്ക് അറസ്റ്റില്‍. ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.
ഡല്‍ഹി എന്‍ഐഎ ആസ്ഥാനത്തേക്ക് ഇന്ന് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. കശ്മീര്‍ വിഘടനവാദത്തിന് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ പണമൊഴുക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. നിരവധി വിഘടനവാദി നേതാക്കളും വ്യവസായികളും ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. എന്‍ഐഎ നടപടിയില്‍ പ്രതിഷേധിച്ചാണ് വിഘടനവാദികള്‍ മാര്‍ച്ച് പ്രഖ്യാപിച്ചത്.