ശ്രീനഗര്‍: ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് യാസിന് മാലിക് വീണ്ടും അറസ്റ്റില്‍. ശ്രീനഗറില്‍ നിന്നും ഇന്ന് രാവിലെ പൊലീസാണ് യാസിന് മാലിക്കിനെ അറസ്റ്റു ചെയ്തത്. നേരത്തെ പല തവണകളായി ദേശീയ അന്വേഷണ ഏജന്‍സി ഉള്‍പ്പെടെ യാസിന് മാലിക്കിനെ അറസ്റ്റു ചെയ്തിരുന്നു. മൈസൂമയിലുള്ള വീട്ടില്‍ നിന്നുമാണ് യാസിനെ പൊലീസ് അറസ്റ്റു ചെയ്തതെന്ന് ജെകെഎല്‍എഫ് വൃത്തങ്ങള്‍ പറഞ്ഞു.