ന്യൂഡല്‍ഹി : നോട്ട് നിരോധനം രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെയുണ്ടായ ക്രൂരമായ കടന്നാക്രമണമായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് യെച്ചൂരി നോട്ട് നിരോധനത്തിനെതിരെ തുറന്നടിച്ചത്. കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കുകയും ആ പണത്തിനു പലിശ നല്‍കുകയുമാണ് നോട്ടുനിരോധനത്തിലൂടെ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തിന്റെ കെടുതികളെ കുറിച്ച് നല്‍കിയ മുന്നറിയിപ്പുകള്‍ ശരിയാണെന്നു തെളിഞ്ഞുവെന്നും സീതാറാം യെച്ചൂരി പറഞ്ഞു.