ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേർക്കു കയ്യേറ്റ ശ്രമം. സി.പി.എം ആസ്ഥാനമായ എകെജി സെന്ററിൽവച്ചായിരുന്നു സംഭവം. പാർട്ടി ഓഫീസിലേക്ക് ഇരച്ചു കയറിയ നാലു ഹിന്ദു സേനാ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. യെച്ചൂരി താഴെ വീണു. സി.പി.എം മൂർദ്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയാണ് ആക്രമണം നടത്തിയത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ കസ്റ്റഡിയിൽ എടുത്തു.