ദളിത് സ്ഥാനാര്‍ത്ഥിയാണെങ്കിലും രാംനാഥ് കോവിന്ദിന്റെത് ആര്‍.എസ്.എസ് രാഷ്ട്രീയമാണെന്ന് സീതാറാം യെച്ചൂരി

235

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സമവായത്തിന് ബി.ജെ.പി ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. ദളിത് സ്ഥാനാര്‍ത്ഥിയാണെങ്കിലും രാംനാഥ് കോവിന്ദിന്റെത് ആര്‍.എസ്.എസ് രാഷ്ട്രീയമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ആര്‍.എസ്.എസ് അജണ്ടയാണ് സ്ഥാനാര്‍ത്ഥിത്വമെന്നും യെച്ചൂരി പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമാണ് ആരാണ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞത്. ഇത്തരത്തിലാണോ പ്രതിപക്ഷവുമായി സമവായ ചര്‍ച്ച നടത്തേണ്ടതെന്നും യെച്ചൂരി ചോദിച്ചു.പ്രഖ്യാപനത്തിന് ശേഷമാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ കുറിച്ച്‌ അറിയിച്ചതെന്നും ഒറ്റക്ക് തീരുമാനമെടുത്തിട്ട് ചര്‍ച്ചയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് പ്രതിപക്ഷം സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച്‌ പ്രതികരിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ 22ന് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

NO COMMENTS