കര്‍ണാടക തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടന്നെന്ന് യെദ്യൂരപ്പ. മണഗുളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് മെഷീനുകള്‍ കണ്ടെത്തിയത് ഇതിന് തെളിവാണെന്നും യെദ്യൂരപ്പ വ്യക്തമാക്കി. ക്രമക്കേടുകള്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു.