ബെംഗളൂരു: യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . മന്ത്രിസഭാ വികസനം അടക്കമുള്ള കാര്യത്തില്‍ തീരുമാനം പിന്നീട് എടുക്കും. അതേ സമയം തിങ്കളാഴ്ച വിശ്വാസ വോട്ട് തേടുമെന്ന് യെഡിയൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്.
ജെഡിഎസ് -കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി മൂന്നാം നാള്‍ തന്നെ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോണ്‍ഗ്രസും ജെഡിഎസും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചപ്പോള്‍ വിമത എംഎല്‍എ റോഷന്‍ ബെയ്ഗ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബിജെപി പ്രവര്‍ത്തകരുടെ ആര്‍പ്പുവിളികള്‍ക്കും കൈയ്യടികള്‍ക്കും ഇടയിലായിരുന്നു സത്യപ്രതിജ്ഞ.
വിശ്വാസ വോട്ടെടുപ്പിന് ശേഷമാകും മന്ത്രിസഭാ രൂപികരണം. 224 അംഗസഭയില്‍ 105 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. 16 വിമതര്‍ പുറത്തായാല്‍ കേവല ഭൂരിപക്ഷം 104 ആയി കുറയും. ഈ കണക്കുകളിലാണ് ബിജെപിയുടെ പ്രതീക്ഷ.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം കര്‍ഷകരെ ലക്ഷ്യം വെച്ചായിരുന്നു യെഡിയൂരപ്പയുടെ ആദ്യ പ്രഖ്യാപനം. പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ പദ്ധതിക്ക് പുറമെ കര്‍ഷകര്‍ക്ക് 2000 രൂപ വീതം രണ്ട് ഗഡുക്കളായി സാമ്ബത്തിക സഹായം നല്‍കുമെന്ന് യെഡിയൂരപ്പ വാഗ്ദാനം ചെയ്തു.
ആവശ്യമെങ്കില്‍ ചര്‍ച്ചകള്‍ക്കായി ദില്ലിയില്‍ പോകുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി. തിങ്കഴാഴ്ച പത്ത് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്, അന്ന് തന്നെ തന്നെ ധനബില്‍ പാസാക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രം. സഖ്യ സര്‍ക്കാരും ബിജെപി സര്‍ക്കാരും തമ്മിലുള്ള പ്രധാന വ്യത്യാസം അതാണെന്നും യെഡിയൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു. വിമത എംഎല്‍എമാരുടെ കൂട്ടരാജിയെ തുടര്‍ന്നാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെ വീണത്. മുഖ്യമന്ത്രി കുമാരസ്വാമി വിശ്വസാ വോട്ടെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. 99 പേര്‍ വിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 105 പേര്‍ പ്രമേയത്തെ എതിര്‍ത്തു.