തിരുവനന്തപുരം: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ല കളിലാണ് ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിനെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളി ലായി രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപാത നിശ്ചയിച്ചിട്ടില്ല.
മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തെക്കു പടിഞ്ഞാറ് അറബിക്കടല്‍, ലക്ഷദ്വീപ് മേഖല, കേരള തീരം, കര്‍ണാടക തീരം എന്നി വിടങ്ങളില്‍ മല്‍സ്യത്തൊഴി ലാളികള്‍ കടലില്‍പോകരുതെന്ന് നിര്‍ദേശമുണ്ട്. ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരങ്ങള്‍ പരമാവധി ഒഴിവാ ക്കണമെന്നും ഒരു കാരണവശാലും കടലില്‍ ഇറങ്ങാന്‍ പാടില്ലെന്നും അതോറിറ്റി അറിയിച്ചു.