സന • യെമനിലെ സ്കോട്ര ദ്വീപിലേക്കു അറുപതുപേരുമായി യാത്രപോയ കപ്പല്‍ കാണാതായി. തുറമുഖ നഗരമായ മുഖല്ലയില്‍നിന്നു സ്കോട്രയിലേക്കു പോയ കപ്പലാണ് കഴിഞ്ഞ അഞ്ചു ദിവസമായി കാണാതായതെന്ന് ഫിഷറിസ് മന്ത്രി അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അറുപതോളം പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. സെമാലിയന്‍ തീരത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് സ്കോട്ര. എന്നാല്‍, രണ്ടു പേരെ ഒാസ്ട്രിയന്‍, ഒാസ്ട്രേലിയന്‍ കപ്പലുകള്‍ രക്ഷിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മറ്റുള്ളവരെപ്പറ്റിയോ കപ്പലിനെപ്പറ്റിയോ വിവരമൊന്നുമില്ല. തിരച്ചില്‍ തുടരുകയാണ്.