സനാ : യമനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ പ്രാദേശിക അൽക്വയ്ദ നേതാവ് കൊല്ലപ്പെട്ടു. ഉസാമ ഹൈദർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഹൈദറിന്റെ ബന്ധുകൂടിയായ അലി മുഹമ്മദ് സോംലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ടു ദിവസത്തിനിടെ യമനിൽ 30 ലേറെ ആക്രമണങ്ങൾ നടത്തിയെന്ന് അമേരിക്കൻ പ്രതിരോധമന്ത്രാലയ വക്താവ് ജെഫ് ഡേവിസ് വ്യക്തമാക്കിയിരുന്നു. അൽക്വയ്ദ തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയിൽ അമേരിക്കൻ സൈന്യം 14 അൽക്വയ്ദ തീവ്രവാദികളെ വധിച്ചിരുന്നു.