സനാ: യമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 18 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തൈസ് പ്രവിശ്യയിലെ മൗസയിലാണ് ആക്രമണം നടത്തിയത്. ആളുകളുമായി പോവുകയായിരുന്ന ട്രക്കിനെ ലക്ഷ്യമാക്കി അബദ്ധത്തില്‍ ബോംബിടുകയായിരുന്നു. അല്‍ ബഹ്റിലുള്ള മാര്‍ക്കറ്റില്‍ പോയി മടങ്ങുന്നവരാണ് കൊല്ലപ്പെട്ടത്. ഹൗതി വിമതരും പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദി അനുകൂല സേനയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന മേഖലയാണ് മൗസ.