യമനില്‍ ഭീകരാക്രമണം ; മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു

254

സന: യമനില്‍ അല്‍ഖ്വയ്ദ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. യമനിലെ ഹദ്രമൊത് പ്രവിശ്യയിലാണ് സംഭവം. ഇവിടുത്തെ ചെക്പോസ്റ്റിലാണ് ആക്രമണമുണ്ടായത്. ഏറെനേരം നീണ്ടുനിന്ന വെടിവയ്പിനൊടുവില്‍ ഭീകരര്‍ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. അതേസമയം ആയുധങ്ങള്‍ കൈക്കലാക്കാനുള്ള നീക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി.

NO COMMENTS