യമനില്‍ ഹൂതി വിമതര്‍ നാല്‍പ്പത്തൊന്ന് മാധ്യമപ്രവര്‍ത്തകരെ ബന്ദികളാക്കി

239

സന: യമനില്‍ ഹൂതി വിമതര്‍ നാല്‍പ്പത്തൊന്ന് മാധ്യമപ്രവര്‍ത്തകരെ ബന്ദികളാക്കി.
യമനിലെ റ്റുഡേ ബ്രോഡ്കാസ്റ്റേഴ്സ് ടിവി സ്റ്റേഷന് ഉള്ളിലാണ് ഹൂതികള്‍ ഇവരെ തടഞ്ഞ് വച്ചരിക്കുന്നത്. 41 മാധ്യമപ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ അടക്കമുള്ള പട്ടിക ഹൂതികള്‍ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. റഷ്യന്‍ മാധ്യമമായ സ്പുട്നിക് ഇന്റര്‍നാഷണലിന്റെ യമന്‍ കറസ്പോണ്ടന്റ് അടക്കമുള്ളവര്‍ ടിവി സ്റ്റേഷനുള്ളില്‍ ബന്ദികളാക്കപ്പെട്ടവര്‍ക്കൊപ്പമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിലേറെയായി ഇയാളുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് സ്പുട്നിക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

NO COMMENTS