ലോകം മുഴുവൻ ഇന്ന് യോഗ ദിനമായി ആചരിക്കുന്നു. “സമാധാനത്തിനായി യോഗ ”
എന്ന ആശയത്തിലാണ് ഇത്തവണത്തെ യോഗ ദിനം ആചരിക്കുന്നത്. പ്രാചീന ഭാരതത്തിലെ ഒരു പ്രധാന ദർശനമാണ് യോഗം. ചിത്തവൃത്തികളെ അടക്കി നിർത്തുക എന്നതാണ് യോഗം. പ്രാചീന ഭാരതീയ തത്ത്വചിന്തകനായ പതഞ്ജലി യാണ് യോഗസൂത്രം എന്ന ആധികാരിക ഗ്രന്ഥത്തിന്റെ കർത്താവ്. ഷഡ് ദർശനങ്ങൾ എന്ന് വിളിക്കുന്ന ആറ് പ്രാചീന ഭാരതീയ തത്ത്വചിന്തകളിൽ ഒന്നാണിത്. സാംഖ്യത്തോട് പലതരത്തിലും സാമ്യം പുലർത്തുന്ന ഒരു ദർശനമാണിത്. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലത്തും യോഗ അഭ്യസിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ട്. ഇന്ന് പാശ്ചാത്യലോകത്ത് യോഗ എന്ന പേരിൽ അറിയപ്പെടുന്നത് ഈ സിദ്ധാന്തത്തിന്റെ ആധുനിക രൂപമാണ്. മനസ്സിന്റെ എല്ലാ പ്രവര്‍ത്തികളെയും വിലങ്ങ് വെയ്ക്കുക. അങ്ങനെ ചെയ്താല്‍ മനസ്സ് നമ്മളില്‍ നിന്ന് ഒരിക്കലും കൈവിട്ട് പോവില്ല. യോഗസൂത്രം എന്ന ആധികാരിക ഗ്രന്ഥത്തിലെ വരികളാണിത്.
യോഗ ഇന്ന് ലോകപ്രസിദ്ധമായി കഴിഞ്ഞിരിക്കുന്നു. ശരീരം കൊണ്ടുള്ള അഭ്യാസം എന്നതിലുപരി മനസിനും, ശരീരത്തിനും ഏറെ ഗുണങ്ങള്‍ ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ. ഇത്തവണ ഡെറാഡൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ അറുപതിനായിരതിലധികം ആളുകൾ പങ്കെടുക്കുന്ന യോഗ സംഘടിപ്പിക്കുന്നു. 2014 ജൂൺ 21നാണ് യോഗ ദിനം നിലവിൽ വന്നത്. എന്നാൽ, യോഗദർശനചിന്തകൾ ആദ്യമായി ഉടലെടുത്തത് വേദങ്ങൾക്ക് മുൻപാണെന്നും ആര്യന്മാർക്കുമുമ്പാണ്ടായിരുന്ന ആദിവനിവാസികളിലാണ് വൈദികകാലത്തെ യോഗസാധനകളുടെ ഉത്ഭവം എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെയും മനസ്സിനേയും ചില സവിശേഷങ്ങളായ അഭ്യാസങ്ങളും നിയന്ത്രണങ്ങളും ആണ് യോഗത്തിന്റെ ആദ്യരൂപം. പ്രാകൃതമായ വിശ്വാസങ്ങൾ കാലക്രമേണ പരിഷ്കരിച്ച രൂപം ധരിച്ചിട്ടുണ്ട്. യോഗ പരിശീലിക്കുന്നതിലൂടെ നാം സമാധിയിലേക്കാണ് അടുക്കുന്നത്. നമ്മിലെ ആഗ്രഹങ്ങളുടെയും, കോപത്തിന്റെയും, ദേഷ്യത്തിന്റെയും സമാധിയാണ് നാം ധ്യാനത്തിലൂടെ നേടുന്നത്.
നയന ജോർജ്