തിരുവനന്തപുരം : അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗാചാര്യനും അധ്യാപകനുമായ പള്ളിച്ചൽ സുരേഷ് നയിക്കുന്ന യോഗ പ്രകടനവും പരിശീലനവും തിരുവനന്തപുരം അമ്പലത്തറ നാഷണൽ കോളേജിൽ ജൂൺ 21 (നാളെ) രാവിലെ 8 നു. മനുഷ്യത്വത്തി നായി യോഗ’ എന്നതാണ് 2022 ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രമേയം.
പൂര്‍ണമായ ഒരു ചികില്‍സാ ശാസ്ത്രമല്ല ‘യോഗ’. എന്നാല്‍ നിരവധി രോഗങ്ങളില്‍ ഫലപ്രദമായി ‘യോഗ’ പ്രയോജനപ്പെടുത്താമെന്നും യോഗ’ ഒരു ദര്‍ശനമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. യോഗ എന്ന വാക്കിന് അര്‍ത്ഥം യോഗം, സംയോഗം, കൂടിച്ചേരല്‍ എന്നൊക്കെയാണ്. യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്. ഏറ്റവും സങ്കീര്‍ണമാംവിധം വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകള്‍ പുറത്തേക്കു കൊണ്ടുവരുന്ന ഘടകങ്ങള്‍ കൂടിയാണിത്.
വിഷാദ രോഗം, ഉത്കണ്ഠ എന്നിവക്ക് ഫലപ്രദമായ രോഗ ശമനം നൽകാൻ യോഗയ്ക്ക് കഴിയുമെന്നും സംസാരം, ആശയവിനിമയം തുടങ്ങിയവയെ ബാധിക്കുന്ന മാനസിക രോഗം -ഓട്ടിസം- ചികിത്സയിലും യോഗയുടെ പ്രയോജനം ഉപയോഗിക്കപ്പെടുന്നു. പ്രായ മായവരിൽ കാണപ്പെടുന്ന തിരിച്ചറിയാനുള്ള ശേഷിക്കുറവ്, അല്ലെങ്കിൽ ചെറിയ രീതിയിലുള്ള അവബോധ തകരാർ എന്ന് ഞങ്ങൾ വിളിക്കുന്ന സ്ഥിതിയിലും യോഗ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് പോലെ ഉറക്കത്തിലും മാനസിക കാരണങ്ങളാലുണ്ടാകുന്ന മറ്റു പല ശാരീരികരോഗങ്ങളിലും, യോഗ വളരെ സഹായകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. മാനസിക രോഗ പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗ വളരെ നല്ല മാർഗ്ഗമാണ് .
ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സി ന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ.എന്ന സുരേഷ് പറയുന്നു .
യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂണ്‍ 21നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്. അന്ന് സുരേഷ് തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിലായി നാലായിര ത്തോളം വിദ്യാർഥികളെ യോഗ പരിശീലിപ്പിച്ചു. തുടർന്ന് കേന്ദ്ര ഗവൺമെൻ റിൻറെ സിലബസ്സിൽ യോഗ പരിശീലനം ഭാഗമാവുകയും ചെയ്തിരുന്നു .
തിരുവനന്തപുരം രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് കോളേജിൽ യോഗ അധ്യാപകനായിരുന്നു .സുബ്രഹ്മണ്യ സമാജം തുടങ്ങി വിവിധ സംഘടനകളിലും നഴ്സിംഗ് വിദ്യാർഥികൾക്കും സ്കൂൾ കോളേജ് തലങ്ങളിലും പൊതുജനങ്ങൾക്കിടയിലും യോഗ ക്ലാസുകൾ നടത്തി വരുന്ന സുരേഷ് കൗൺസിലിംഗ് രംഗത്തും ഏറെ ശ്രദ്ധേയനാണ് . കോഴിക്കോട് ശിവാനന്ദ ഇൻറർ നാഷണൽ സ്കൂൾ ഓഫ് യോഗ ‘ യിൽ നിന്ന് യോഗ പഠനം പൂർത്തീകരിച്ച ഇദ്ദേഹം തിരുവനന്തപുരം അമ്പലത്തറ നാഷണൽ കോളേജിൽ മലയാളം വിഭാഗം അസിസ്റ്റൻഡ് പ്രൊഫസർ ആണ്