അയോധ്യ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന്‍ യോഗി ആദിത്യനാഥ്

218

ലക്‌നൗ : അയോധ്യ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . 350 കോടിയുടെ പദ്ധതിയാണ് ഇതിനുവേണ്ടി പ്രഖ്യാപിച്ചത്. അയോധ്യയിലെ ജനങ്ങള്‍ ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്നും യോഗി അറിയിച്ചു. നമ്മള്‍ ഒന്നിച്ചു നിന്നാല്‍ ശത്രുക്കളെ നേരിടാം. രാമജന്മഭൂമി വികസിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുന്‍ സര്‍ക്കാരുകള്‍ അയോധ്യയെ അവഗണിക്കുകയായിരുന്നു. പ്രദേശത്ത് 24 മണിക്കൂറും വൈദ്യുതി നല്‍കും. അതില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. രാമന്റെ ജന്മസ്ഥലം എന്നതിനാല്‍ പ്രദേശത്ത് എല്ലായിപ്പോഴും രാംലീല നടക്കുമെന്ന് ഉറപ്പ് നല്‍കുന്നതായും ആദിത്യനാഥ് വ്യക്തമാക്കി.

NO COMMENTS