ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും. താജ്മഹലിനെകുറിച്ച് ബിജെപി നേതാക്കള്‍ വിവാദ പ്രസ്താവന നടത്തുന്ന പശ്ചാത്തലത്തിലാണ് യോഗിയുടെ സന്ദര്‍ശനം. അരമണിക്കൂറോളം അദ്ദേഹം ഇവിടെ ചിലവഴിക്കുമെന്നാണ് വിവരം. ആഗ്രയിലെ വിനോദസഞ്ചാരപദ്ധതികള്‍ അവലോകനം ചെയ്യുന്നതിനാണ് അദിത്യനാഥ് സന്ദര്‍ശനം നടത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. താജ്മഹല്‍ സന്ദര്‍ശിക്കുന്ന യുപിയിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.