കോണ്‍ഗ്രസ്സിന്‍റെ വിഘടന രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞുവെന്ന് യോഗി ആദിത്യനാഥ്

175

ലക്നോ: കോണ്‍ഗ്രസ്സിന്‍റെ വിഘടന രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുജറാത്തിലും, ഹിമാചലിലും ബി.ജെ.പി നേടിയ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതൃത്വത്തിന്‍റെയും പ്രവര്‍ത്തകരുടെയും കഠിനാധ്വാനത്തിന്‍റെ ഫലമാണ് തിരഞ്ഞെടുപ്പ് വിജയം. നരേന്ദ്ര മോദിയുടെ ഭരണത്തിന് ജനം നല്‍കിയ അംഗീകാരമായും വിജയം മാറിയെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.

NO COMMENTS