ലഖ്നൗ: മദ്രസകളിലെ വിദ്യാഭ്യാസ സമ്ബ്രാദായം പരിഷ്കരിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മദ്രസകള്‍ അടച്ചുപൂട്ടുന്നത് ഒരിക്കലും പരിഹാരമല്ലെന്നും ഇവിടത്തെ വിദ്യാഭ്യാസ രീതി പരിഷകരിക്കുകയും കമ്ബ്യുട്ടറുമായി അവയെ ബന്ധിപ്പിക്കുകയുമാണ് വേണ്ടതെന്നും യോഗി പറഞ്ഞു. യോഗി ന്യുനപക്ഷ ക്ഷേമത്തിനുള്ളീ വിവിധ പദ്ധതികളെ കുറിച്ചുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കോര്‍ഡിനേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ഇവ സംസ്കൃത വിദ്യാലയങ്ങളും പാലിക്കുന്നത് ഉചിതമാണെന്നും യോഗി പറഞ്ഞു. മദ്രസകള്‍ നവീകരിച്ച് മറ്റ് വിദ്യാലയങ്ങള്‍ പോലെയാക്കണം. കഴിഞ്ഞ ഓഗസ്റ്റില്‍ മദ്രസകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനും സര്‍ക്കാര്‍ യു.പി മദ്രസ ബോര്‍ഡ് പോര്‍ട്ടല്‍ കൊണ്ടുവന്നിരുന്നു. മദ്രസകളില്‍ എന്‍സിഇആര്‍ടി സിലബസ് പുസ്തകങ്ങളും പഠിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.