യുപിയെ കുറ്റകൃത്യ രഹിത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന്‍ യോഗി ആദിത്യനാഥ്

212

ലഖ്നോ: യുപിയെ കുറ്റകൃത്യ രഹിത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന്‍ യോഗി ആദിത്യനാഥ്. യുപി ഇപ്പോള്‍ യാഥാര്‍ത്ഥ രീതിയില്‍ ഉത്തര്‍ പ്രദേശ് ആയെന്ന് യോഗി പറഞ്ഞു. ഇനി പ്രശ്ന പ്രദേശ് ആവില്ലെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. ക്രിമിനലുകള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം വരെ ദരിദ്ര സംസ്ഥാനം എന്നതായിരുന്നു യുപിയുടെ പ്രതിച്ഛായ. ആ കാഴ്ചപ്പാട് മാറ്റാന്‍ ഒരു പരിധി വരെ സാധിച്ചതു കൊണ്ടാണ് വ്യവസായികള്‍ ഇപ്പോള്‍ നിക്ഷേപത്തിന് താല്‍പര്യം കാണിക്കുന്നതെന്നും യോഗി അറിയിച്ചു. ഉത്തര്‍ പ്രദേശിനെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്നും യോഗി കൂട്ടി ചേര്‍ത്തു.

NO COMMENTS