ലക്നൗ: യുപിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നഴ്സറി ക്ളാസ്സു മുതല്‍ ഇംഗ്ലീഷ് പഠിപ്പിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
നിലവില്‍ ആറാം ക്ലാസ് മുതലാണ് യുപിയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ഇതിനായി പദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എല്ലാ കുട്ടികളേയും സ്കൂളിലേക്കെത്തിക്കുക, വ്യാപകമായ കോപ്പിയടി തടയുക, പത്താം ക്ലാസില്‍ ഇംഗ്ലീഷിന് പുറമെ മറ്റൊരു വിദേശ ഭാഷ പഠിക്കാന്‍ അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങളും സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാരമ്ബര്യവും ആധുനികതയും ഒരുമിപ്പിക്കും. ദേശീയതയിലൂന്നിയ ഒരു വിദ്യാഭ്യാസ സമ്ബ്രദായത്തിനായിരിക്കും ഊന്നല്‍ എന്നാല്‍ അത് ആധുനികവുമായിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തന്റെ സര്‍ക്കാരിന് പക്ഷപാതമില്ലെന്നും , ആളുകളുടെ മുഖം നോക്കിയല്ല നടപടികളെടുക്കുന്നതെന്നും യോഗി പറഞ്ഞു. നിയമം അനുസരിക്കുന്ന ആരും ഭയപ്പെടേണ്ട കാര്യമില്ല. പാര്‍ക്കിലിരിക്കുന്നവര്‍ കുറ്റമൊന്നും ചെയ്യുന്നില്ലെങ്കില്‍ പേടിക്കേണ്ട കാര്യമില്ല. പൂവാല വിരുദ്ധ സേനയുടെ നടപടികളെ സൂചിപ്പിച്ച് അദ്ദേഹം അറിയിച്ചു.