ലക്നോ: സംഭവത്തില്‍ ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. വെള്ളിയാഴ്ചയ്ക്കുള്ളില് മറുപടി നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. നേരത്തെ ഗാസിയാബാദ് കളക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യുപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഗാസിയാബാദിലും ഗ്രെയ്റ്റര്‍ നോയിഡയിലും നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ആദിത്യനാഥ് മോദിയെ പുകഴ്ത്തി വെട്ടില്വീണത്.
ഭീകരര്‍ക്കു നേരെ മോദിയുടെ സൈന്യം ബുള്ളറ്റും ബോംബുകളുമാണ് അയച്ചുകൊണ്ടിരുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭീകരര്‍ക്ക് ബിരിയാണി വിളമ്ബുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മസൂദ് അസ്ഹറനെ ബഹുമാനത്തോടെ വിളിച്ചാണ് ഭീകരരെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിച്ചത്- ആദിത്യനാഥ് പറഞ്ഞു. എന്നാല്‍ ഈ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം ശക്തമായാണ് രംഗത്തെത്തിയത്. പ്രചാര്‍മന്ത്രിയുടെ സ്വകാര്യ സേനയല്ല ഇന്ത്യന്‍ സൈന്യമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സംഭവത്തില്‍ ആദിത്യനാഥ് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.