ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന് രണ്ടാം മൂഴം ; പഞ്ചാബില്‍ ആം ആദ്‌മി

35

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് രണ്ടാം മൂഴം ഉറപ്പിച്ചു. നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും ബിജെപിക്ക് മുന്നേറ്റം .യുപിക്ക് പുറമെ ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപി മുന്നേറുകയാണ്. പഞ്ചാബില്‍ ആം ആദ്‌മി കേവലഭൂരിപക്ഷം കടന്നു.

നിലവില്‍ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 403 സീറ്റുകളുള്ള യുപിയില്‍ 274 സീറ്റുമായി ബിജെപി മുന്നേറുകയാണ്. 125 സീറ്റില്‍ എസ്‌പി ലീഡ് ചെയ്യുമ്പോള്‍ ബിഎസ്‌പി എഴും, കോണ്‍ഗ്രസ് ആറും സീറ്റിലൊതുങ്ങി.

യുപി, പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌, മണിപ്പുർ, ഗോവ സംസ്ഥാനങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. എക്‌സിറ്റ്‌ പോൾ ഫലങ്ങളിൽ യുപിയിൽ ബിജെപിയും പഞ്ചാബിൽ എഎപിയുമാണ്‌ മുന്നിൽ. ഗോവയിൽ തൂക്കുസഭ. ഉത്തരാഖണ്ഡിലും മണിപ്പുരിലും ബിജെപി ഭരണം നിലനിർത്തുമെന്നും പ്രവചനം.

പഞ്ചാബില്‍ 89 സീറ്റുകളുമായി ആം ആദ്‌മി വിജയം ഉറപ്പിച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസ് 15 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഉത്തരാഖണ്ഡില്‍ 46 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ 21 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. മണിപ്പൂരിലും ബിജെപി ക്കാണ് ലീഡ്. 25 സീറ്റില്‍ ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 12 സീറ്റ് ലീഡ് ചെയ്യുന്നു.ഗോവയില്‍ 18 സീറ്റില്‍ ബിജെപിയും 12 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.

പഞ്ചാബിലും ഉത്തര്‍പ്രദേശിലും വലിയ പരാജയമാണ് കോണ്‍ഗ്രസിനേറ്റത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമില്ലാതെ കോണ്‍ഗ്രസ് ചുരുങ്ങി.

NO COMMENTS