തിരുവനന്തപുരം: ഓക്‌സ്‌ഫോര്‍ഡ് ഷട്ടില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് (ഒഎസ്ബിസി) തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തില്‍ ടോസ് അക്കാദമിയില്‍ നടന്നു വന്ന യോനക്‌സ് ഓക്‌സ്‌ഫോര്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി നൂറിലധികം മത്സരാര്‍ത്ഥികളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. അണ്ടര്‍ 17, 19 എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായും അണ്ടര്‍ 11, 13, 15 എന്നീ വിഭാഗങ്ങളില്‍ ആണ്‍ പെണ്‍ കുട്ടികള്‍ക്കുമായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. വെള്ളിയാഴ്ച ആരംഭിച്ച മത്സരം ടോസ് അക്കാദമി എം ഡി സമീര്‍ ബിന്‍ കമാല്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റും കിംസ് ഹോസ്പിറ്റല്‍ ചെയര്‍മാനുമായ ഡോ എം ഐ സഹദുല്ല അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ ഐ പി എസ് സമാപന സമ്മേളനം ഉദ്ഘാടനം നര്‍വഹിച്ചു. ബാഡ്മിന്റണ്‍ രംഗം ഇന്ത്യയില്‍ ക്രിക്കറ്റിനേക്കാള്‍ വേഗത്തില്‍ വളരുകയാണ്. അന്താരാഷ്ട്രാ രംഗത്ത് ഇന്ത്യയില്‍ നിന്നുള്ള മികച്ച കളിക്കാരുടെ മുന്നേറ്റം വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. പ്രായഭേദമന്യേ ആര്‍ക്കും മത്സരിക്കാവുന്ന ഒരിനമാണ് ബാഡ്മിന്റണ്‍ എന്നും ആയാസ രഹിതവും ശാരീരികോന്‍മേഷവും നല്‍കുന്ന കളി സാമൂഹികമാക്കി മാറ്റുന്നതില്‍ വലിയ പങ്ക് അന്താരാഷ്ട്രാ നിലവാരമുള്ള ടോസ് അക്കാദമി നിര്‍വഹിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനത്തില്‍ ഒഎസ്ബിസി സെക്രട്ടറി ഷജീര്‍, ടോസ് അക്കാദമി എം ഡി സമീര്‍ ബിന്‍ കമാല്‍, സംസ്ഥാന ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി ആര്‍ രാകേഷ് ശേഖര്‍, ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി എന്‍ സുഭാഷ്, യൂണിയന്‍ ബാങ്ക് മാനേജര്‍ ആര്‍ സുരേഷ്, യോനക്‌സ് – സണ്‍റൈസ് ഏരിയ മാനേജര്‍ ശരത് പി എ, ഒഎസ്ബിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ പി എസ് സലീം സന്നിഹിതരായിരുന്നു.
ഫൈനല്‍ മത്സര വിജയികളും മത്സരഫലങ്ങളും ചുവടെ: (മത്സര ഇനം, ഒന്നാം സ്ഥാനം, സ്്‌കോര്‍, രണ്ടാം സ്ഥാനം എന്ന ക്രമത്തില്‍)
അണ്ടര്‍ 11
ബോയിസ് സിംഗിള്‍സ്: ധാര്‍മിക് ശ്രീകുമാര്‍ (28-26, 22-20) ആയുഷ് എസ്
ബോയിസ് ഡബിള്‍സ്: ധാര്‍മിക് ശ്രീകുമാര്‍, റോണി ബി മാണി (21-9, 21-11) ആയുഷ്, നിര്‍മല്‍ ശേഖര്‍
ഗേള്‍സ് സിംഗിള്‍സ്: നക്ഷത്ര സൈജു (21-18, 17-21, 21-15) അപര്‍ണ സജീവ്
ഗേള്‍സ് ഡബിള്‍സ്: അപര്‍ണ സജീവ്, നക്ഷത്ര സൈജു (21-23, 21-14, 24-22) നുതാല്‍ സിജു, റിയാ സുശീല്‍
അണ്ടര്‍ 13
ബോയിസ് സിംഗിള്‍സ്: അക്ഷയ് എ വി (21-10, 21-11) മിഖായേല്‍ എസ് വര്‍ഗീസ്
ബോയിസ് ഡബിള്‍സ്: അക്ഷയ് എ വി, മിഖായേല്‍ വര്‍ഗീസ് (21-12, 21-16) ഗോവിന്ദ് വി എസ്, രാഹുല്‍ ആര്‍ എസ്
ഗേള്‍സ് സിംഗിള്‍സ്: നന്ദ ഘോഷ് (21-17, 21-14) മീനക്ഷി വിനു
ഗേള്‍സ് ഡബിള്‍സ്: മീനാക്ഷി വിനു, നന്ദ ഘോഷ് (21-7, 21-12) നക്ഷത്ര സൈജു, വമിക എല്‍സ്
അണ്ടര്‍ 15
ബോയിസ് സിംഗിള്‍സ്: ആദിത്യന്‍ എസ് ഡി (17-21, 21-15, 21-15) ആര്യന്‍ അജി
ബോയിസ് ഡബിള്‍സ്: ആദിത്യന്‍ എസ് ഡി, ആര്യന്‍ അജി (21-12, 21-11) ആരോമല്‍, അലിസ്റ്റര്‍ ഹണി
ഗേള്‍സ് സിംഗിള്‍സ്: നന്ദന ഇ എസ് (21-18, 21-18) റിതിക ആര്‍ എസ്
ഗേള്‍സ് ഡബിള്‍സ്: ധ്വനി ബി കൃഷ്ണ, ഗൗരി കൃഷ്ണ (13-21, 21-17, 21-12) അനശ്വര അജയ്, രമ്യ ഷാജി
അണ്ടര്‍ 17
ബോയിസ് സിംഗിള്‍സ്: ശങ്കര്‍ പ്രസാദ് (21-14, 18-11) രിസ്വാന്‍
ബോയിസ് ഡബിള്‍സ്: ശങ്കര്‍ പ്രസാദ്, ശ്യാം പ്രസാദ് (21-11, 21-18) ആദിത്യന്‍ എസ് ഡി, ആര്യന്‍ അജി
അണ്ടര്‍ 19
ബോയിസ് സിംഗിള്‍സ്: ശ്രീചന്ദ് ശ്യാം ((18-21, 21-13, 21-14) അഖില്‍ എസ്
ബോയിസ് ഡബിള്‍സ്: ശ്യാംപ്രസാദ്, ശങ്കര്‍ പ്രസാദ് (21-17, 24-22) ദേവാങ്ക് ജി, ശ്രീചന്ദ് ശ്യാം