കാസറഗോഡ് : വീട്ടുകാരെ സന്തോഷിപ്പിക്കാൻ കഷ്ടതകൾ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട പ്രവാസികളെ, നിങ്ങൾ ഒറ്റയ്ക്കല്ല. ഞങ്ങളുമുണ്ട് നിങ്ങളുടെ കൂടെ കാസറഗോഡ് ഉപ്പളയിലെ ലത്തീഫ് എന്ന മാധ്യമ പ്രവർത്തകന്റെ വാക്കാണിത്
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മരുഭൂമിയുടെ തീചൂളയിൽ കഠിനാധ്വാനം ചെയ്യുന്ന നിങ്ങളാണ് ഈ നാടിന്റെ ശക്തിയും, പുരോഗതിയും ,സാമ്പത്തിക സ്രോതസും . നിങ്ങളെ മറക്കാൻ ഒരിക്കലും
ഒരു മലയാളിക്കാവില്ല. നാട്ടിൽ നടക്കുന്ന സന്നദ്ധ പ്രവർത്തനങ്ങളിൽ നിങ്ങളുടെ പങ്കാണ് മുഖ്യം. പുരനിറഞ്ഞ് നിൽക്കുന്ന പെൺകുട്ടികളെ കെട്ടിക്കാൻ നിങ്ങളുടെ സഹായം ചെറുതല്ല. അത്താണി ഇല്ലാത്തവന് ആശ്രയിക്കാൻ നിങ്ങൾ മാത്രമാണുള്ളത്.
പ്രവാസികൾ ഇല്ലെങ്കിൽ നാട്ടുകാർ ഉണ്ടോ എന്ന ചോദ്യം പോലും അപ്രസക്ത മല്ല. കോവിടെന്ന മഹാമാരിയുടെ കഠിന പരീക്ഷണത്തിലും, തളരാതെ മുന്നോട്ടു പോയി സ്വന്തം വീട്ടുകാരെ തളർത്താത്തവർ. നിങ്ങളുടെ വിശേഷണം വാക്കുകളിൽ ഒതുക്കാനാവില്ല.
വീട്ടുകാരുടെ വിഷമം അറിഞ്ഞു നീറിപ്പുകയുന്ന ആളുകൾ, ഉപ്പ എന്ന വിളി കേൾക്കാൻ കൊതിച്ചിട്ടും, സ്വന്തം കുഞ്ഞിനെ പോലും ഒന്ന് കാണാൻ കഴിയാതെ പ്രവാസലോകത്ത് വിരാജിക്കുന്നവർ. നിങ്ങളെ ഒരിക്കലും ഞങ്ങൾക്ക് മറക്കാനാവില്ല