തിരുവനന്തപുരം: മഹാരാഷ്ട്രയിലെ അപ്രതീക്ഷിത സംഭവങ്ങളില്‍ ഞെട്ടിത്തരിച്ച് എന്‍സിപി കേരള ഘടകം. എന്നാല്‍, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ നിലപാട് വ്യക്തമാക്കിയതോടെ നേതാക്കള്‍ക്ക് ആശ്വാസമായി.അജിത് പവാറിന്റെ നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹത്തിനും ഒപ്പം പോയവര്ക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുമെന്നും എന്‍സിപി നേതാക്കളായ മന്ത്രി എ.കെ.ശശീന്ദ്രന്, തോമസ് ചാണ്ടി, മാണി സി.കാപ്പന്, പീതാംബരന് മാസ്റ്റര്‍ എന്നിവര്‍ പറഞ്ഞു.
ദേശീയ നേതാക്കളുമായി ബന്ധപ്പെട്ടെന്നും അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്നും പറഞ്ഞ നേതാക്കള്‍ അജിതിനൊപ്പം പോയ എംഎല്‍എമാര്‍ക്കെതിരെ കൂറുമാറ്റ നിയമ പ്രകാരം നടപടി വേണമെന്നും ആവശ്യപ്പെട്ടു. കേരളത്തില്‍ ഇന്നലെയും ഇന്നും എന്നും ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.