കാസറഗോഡ് : വൃത്തിഹീന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ആശ്രിതര്‍ക്കുളള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ജില്ലാ പട്ടികജാതി വികസന ഓഫീസ് അപേക്ഷ ക്ഷണിച്ചു.ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2019-20 വര്‍ഷത്തെ സ്റ്റൈപ്പന്റും അഡ്‌ഹോക്ക് ഗ്രാന്റും അനുവദിക്കും.
അപേക്ഷകരുടെ ജാതി, വരുമാനം എന്നിവ ബാധകമല്ല. തുകല്‍ ഉരിക്കല്‍, തുകല്‍ ഊറക്കിടല്‍, പാഴ് വസ്തുക്കള്‍ പെറുക്കി വില്‍ക്കല്‍, വെയ്സ്റ്റ് നീക്കം ചെയ്യുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുത്തുന്നവര്‍ എന്നിവരുടെ ആശ്രിതരാണെന്ന് ബന്ധപ്പെട്ട മുനിസിപ്പാലിറ്റി/പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നുളള സാക്ഷ്യപത്രം സഹിതം സ്‌കൂള്‍ മേധാവി വഴി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് നവംബര്‍ 13 നകം അപേക്ഷ നല്‍കണം.
അപേക്ഷയൊടൊപ്പം വിദ്യാര്‍ത്ഥിയുടെ ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഉളളടക്കം ചെയ്യണം.