അക്ഷയ ഊര്‍ജ്ജ അവാര്‍ഡിന് അപേക്ഷിക്കാം

114

കാസറകോട് : അക്ഷയ ഊര്‍ജ്ജ (പാരമ്പര്യേതര ഊര്‍ജ്ജം) മേഖലയുടെ വികസനത്തിനും, വ്യാപകമായ ഉപയോ ഗത്തിനും പ്രോത്സാഹനത്തിനും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും സര്‍ക്കാര്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നു. വാണിജ്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, ഊര്‍ജ്ജ രംഗത്തെ വ്യവസായികള്‍, വ്യക്തികള്‍ മുതലായ 10 വിഭാഗങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

2018 ഏപ്രില്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തന നേട്ടങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കു ന്നത്. അവാര്‍ഡായി ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും സമ്മാനിക്കും.

അവാര്‍ഡിന് ജനുവരി 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.anert.gov.in ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 1803 എന്ന നമ്പറില്‍ ബന്ധപെടാം

NO COMMENTS