നിങ്ങളുടെ വോട്ടേഴ്സ് ഐഡി കാര്‍ഡുകള്‍ കൈമോശം വരികയോ നഷ്ടപ്പെടുകയോ ചെയ്തുവോ ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നിന്ന് ഡ്യൂപ്ലീക്കേറ്റ് വോട്ടോഴ്സ് ഐഡിക്ക് അപേക്ഷിക്കാം.

166

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. ഈ സമയത്ത് സമ്മതിദാനാവകാശം വിനോയിക്കണമെങ്കില്‍ ഏറ്റവും നിര്‍ബന്ധമായി വേണ്ടത് വോട്ടേഴ്സ് ഐഡിയാണ്. എന്നാല്‍ നിങ്ങളുടെ വോട്ടേഴ്സ് ഐഡി കാര്‍ഡുകള്‍ കൈമോശം വരികയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലോ? പേടിക്കേണ്ട വോട്ടോഴേസ് ഐഡി കാര്‍ഡുകളുടെ ഡ്യൂപ്ലിക്കേറ്റുകള്‍ നമ്മുക്ക് എളുപ്പത്തിന്‍റെ ലഭിക്കും. അതിന് ചെയ്യേണ്ട കാര്യങ്ങള്‍ ഇതാണ്

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നിന്ന് EPIC-002 ഫോാം വാങ്ങി ഡ്യൂപ്ലീക്കേറ്റ് വോട്ടോഴ്സ് ഐഡിക്ക് അപേക്ഷിക്കാം.നമ്മുടെ പേരും അഡ്രസും ഉള്‍പ്പെടെയുള്ള പ്രാഥമിക വിവരങ്ങള്‍ ഫോമില്‍ ഫില്‍ ചെയ്യണം.ആവശ്യമുള്ള അനുബന്ധ രേഖകള്‍ക്കൊപ്പം ഫോം ഓഫീസില്‍ തന്നെ സമര്‍പ്പിക്കു. വെരിഫിക്കേഷന് ശേഷം നിങ്ങള്‍ക്ക് പുതിയ വോട്ടേഴ്സ് ഐഡി കാര്‍ഡ് ലഭിക്കും.

ഓണ്‍ലൈനായാണ് അപേക്ഷിക്കുന്നതെങ്കില്‍ ഇങ്ങനെ

ചീഫ് ഇലക്ടറര്‍ ഓഫീസര്‍ വെബ്സൈറ്റ് തുറക്കുക. EPIC-002 ഫോം ഡൗണ്‍ലോഡ് ചെയ്യുക.അഡ്രസ് പ്രൂഫ്, തരിച്ചറിയല്‍ രേഖകള്‍ എന്നിവയും ചേര്‍ത്ത് ഫോം ഫില്‍ ചെയ്ത് നല്‍കുക. ഫില്‍ ചെയ്ത ഫോം ഇലക്ടറല്‍ ഓഫീസില്‍ സമര്‍പ്പിക്കുക. അവിടുന്ന് ഒരു റഫറന്‍സ് നമ്ബര്‍ ലഭിക്കും.അപേക്ഷയുടെ പുരോഗതി റഫറന്‍ല് നമ്ബറിന്‍റെ സഹായത്തോടെ കണ്ടെത്താം.

NO COMMENTS