കാസറഗോഡ് : പ്രളയ ബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളിവര്‍ഗ്ഗ സമുദായങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ജീവനോപാധി പുന:സ്ഥാപന ധനസഹായം പദ്ധതിയിലേക്ക് അപേക്ഷിക്കാം. അന്ത്യോദയ അന്ന യോജന (എ എ വൈ) മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത.
അപേക്ഷകര്‍ സംസ്ഥാനത്തെ പിന്നാക്ക സമുദായ ലിസ്റ്റില്‍ ഉള്‍പ്പെട്ട 60 വയസ്സ് കഴിയാത്തവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയുള്ള പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടവരുമായിരിക്കണം. ജനുവരി 30 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമും www.bcdd.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍ 0495-2377786.